കരിമ്പ ഗ്രാമപഞ്ചായത്ത് ഒരു ലഘു ചരിത്രം


Category കരിമ്പ
Published on 2022-01-06 16:05:22
Reported by 13

More of കരിമ്പ

പഴയ മലബാർ ജില്ലയിലെ വള്ളുവനാടൻ താലൂക്കിലെ കരിമ്പ ഗ്രാമം . 1964 ലാണ് പഞ്ചായത്തായി രൂപീകരിച്ചത് . മലബാർ ജില്ലയെ വിഭജിച്ച് പുതിയ ചെറിയ ജില്ല രൂപീകരിച്ചതിന്റെ ഫലമായി പാലക്കാട് ജില്ല ഉണ്ടായപ്പോൾ കരിമ്പ പാലക്കാട് ജില്ലയുടെയും പെരിന്തൽമണ്ണ താലൂക്കിന്റെയും ഭാഗമായി . 1969ൽ താലൂക്ക് പുനർ വിഭജനം നടന്നതിന്റെ ഫലമായി മണ്ണാർക്കാട് താലൂക്ക് രൂപീകരിച്ചപ്പോൾ നാം മണ്ണാർക്കാട് താലൂക്കിന്റെ ഭാഗമായി . പഞ്ചായത്ത് രൂപീകരിച്ച അവസരത്തിൽ വടക്ക് ചൂരിയോട് പുഴ മുതൽ തെക്ക് കാഞ്ഞിക്കുളം ചെക്ക് പോസ്റ്റ് വരെയും പടിഞ്ഞാറ് സത്രം കാവ് പുഴ മുതൽ കിഴക്ക് കല്ലടിക്കോട് മല വരെയും വ്യാപിച്ചു കിടക്കുന്ന പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതായിരുന്നു കരിമ്പ പഞ്ചായത്ത് . 1980 ൽ തച്ചമ്പാറ പഞ്ചായത്ത് രൂപീകരിച്ച അവസരത്തിൽ കരിമ്പ പഞ്ചായത്തിലെ ചൂരിയോട് പുഴ മുതൽ മാച്ചാംതോട് വരെയുള്ള പ്രദേശങ്ങൾ തച്ചമ്പാറ പഞ്ചായത്തിൽ ഉൾപ്പെടുത്തി .


ജില്ലാ ആസ്ഥാനമായ പാലക്കാട് നിന്ന് 25 കിലോമീറ്റർ വടക്കു കിഴക്കു ഭാഗത്തായി കരിമ്പ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നു . സമ്പന്നമായ ഒരു ഗതകാല ചരിത്രത്തിന്റെയും പ്രൗഢമായ സാംസ്കാരിക പാരമ്പര്യത്തിന്റെയും ഈടുറ്റ പ്രവർത്തനങ്ങളുടെ രംഗഭൂമി ആയിരുന്ന ഈ ഗ്രാമപഞ്ചായത്ത് ബ്രിട്ടീഷുകാരുമായി സാമൂതിരി കരാറിൽ ഏർപ്പെടുന്നതിനെ എതിർത്ത കിഴക്കേ കോവിലകം തമ്പുരാനെ മദ്ധ്യസ്ഥ തീരുമാന പ്രകാരം 10000/- കല്ലടിക്കോട്ടെ കോവിലകവും നല്കി സമാധാനിപ്പിച്ചു എന്നും കല്ലടിക്കോട്ടെത്തിയ കിഴക്കേ കോവിലകം തമ്പുരാൻ പഴശ്ശി രാജാവിന് വേണ്ടി പടയാളികളെ അഭ്യസിപ്പിച്ചു എന്നും വിവരം അറിഞ്ഞ ബ്രിട്ടീഷുകാർ കിഴക്കേ കോവിലകം തകർത്ത് തമ്പുരാനെ ബന്ധിയാക്കി ഡിണ്ടിക്കലിലെ കോട്ടയിൽ അടച്ചുവെന്നും , അവിടെ വച്ച് തമ്പുരാൻ മരിച്ചതായും പഴമക്കാർ പറയുന്നു . കിഴക്കേ കോവിലകത്തിൻ്റെ പരദേവനായ വേട്ടക്കൊരുമകൻ ക്ഷേത്രത്തിൻറെയും കോട്ടയുടെയും അവശിഷ്ടങ്ങൾ ഇന്നും കോലോത്തും പള്ളിയാൽ ഭാഗത്തും കാണാം .


ദേശീയ സ്വാതന്ത്ര്യസമരപ്രസ്ഥാനം രൂപപ്പെട്ട കാലത്ത് തന്നെ സ്വാതന്ത്ര്യ പ്രക്ഷോഭത്തിലും സ്വദേശി പ്രസ്ഥാനം, അയിത്തോച്ചാടനം, തുടങ്ങിയ പ്രവർത്തനങ്ങളിലും ആകൃഷ്ടനായി സദുദ്ദേശ ത്യാഗങ്ങൾ സഹിച്ച നിരവധി പേരുണ്ട് ശ്രീ ടി ആർ കൃഷ്ണസ്വാമി അയ്യരുടെ നേതൃത്വത്തിൽ നടന്ന ഉപ്പു സത്യഗ്രഹത്തിൽ പങ്കെടുത്ത് ജയിൽ ശിക്ഷ അനുഭവിച്ച കപ്പടം പങ്കുണ്ണി നായർ (1931 ജനുവരിയിൽ കോഴിക്കോട് സ്പെഷ്യൽ കോടതി 6 മാസം കഠിന തടവിന് ശിക്ഷിച്ചു . 1931 മാർച്ച് 11 നു 1137 നമ്പർ ഉത്തരവ് പ്രകാരം മോചിപ്പിച്ചു). ആദ്യകാല സ്വാതന്ത്ര്യ സമര സേനാനി ആയിരുന്ന ചെന്ത്രാനി പത്മനാഭൻ നായർ ക്വിറ്റ് ഇന്ത്യ സമരത്തിൻറെ ആഹ്വാനം ഉൾക്കൊണ്ട് കോളേജ് വിട്ട് ഇറങ്ങുകയും അതിന്റെ പേരിൽ കോളേജിൽ നിന്ന് പുറത്താക്കപ്പെടുകയും പിന്നീട് സ്റ്റുഡൻറ്സ് കോൺഗ്രസിൽ മലബാർ കമ്മിറ്റി പ്രസിഡന്റ്, കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകൻ എന്നീ നിലകളിൽ പ്രവൃത്തിക്കുകയും ചെയ്ത കൊങ്ങശ്ശേരി വിജയരാഘവൻ വില്ലേജ് കോൺഗ്രസ്സ് കമ്മിറ്റി അംഗങ്ങളായിരുന്ന മേനകത്ത് അള്ളമ്പാടത്ത് ദാമോദരപ്പണിക്കർ എന്ന മണിയൻ പണിക്കർ കപ്പടം കൃഷ്ണൻ നായർ, എടക്കുറുശ്ശി മൊല്ല എന്ന അബ്ദുൽ റഹ്മാൻ മൊല്ല, മേനകത്ത് ലക്ഷ്മിക്കുട്ടി അമ്മ, വെള്ളാമയിൽ സുബ്രഹ്മണ്യൻ ഗുപ്തൻ എന്നിവരുടെ അക്കാലത്തെ പ്രവർത്തനം പ്രത്യേകം പരാമർശം അർഹിക്കുന്നു . കേരളീയ ജന ജീവിതത്തിൽ വളരെ ഏറെ സ്വാധീനം ചെലുത്തിയതും സാമൂഹ്യമാറ്റത്തിന് വഴിയൊരുക്കുന്ന പ്രവർത്തനങ്ങളുടെ ആസൂത്രണത്തിലും പ്രയോഗവൽക്കരണത്തിലും നിർണ്ണായക പങ്ക് വഹിച്ചിട്ടുള്ളതുമായ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം രൂപം കൊണ്ട് അധിക കാലം പിന്നിടുന്നതിന് മുമ്പ് തന്നെ തോട്ടം തൊഴിലാളികളെയും കുടിയാൻമാരെയും സംഘടിപ്പിക്കുന്നതിനുള്ള ശ്രമം നമ്മുടെ പഞ്ചായത്തിലും നടന്നിട്ടുണ്ട് . ആദ്യകാല പ്രവർത്തകരിൽ സഖാക്കൾ കെ വേലായുധൻ, എൻ പി വേലു, എ വി വീരാൻ കുട്ടി, എന്നിവരാണ് പ്രമുഖർ . കോണ്ഗ്രസ്സ് പ്രവർത്തനങ്ങൾ നടക്കുന്ന കാലഘട്ടത്തിൽ തന്നെ മുസ്ലിം ലീഗിന്റെ പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട് നമ്മുടെ ജില്ലയിൽ തന്നെ നമ്മുടെ ജില്ലയിൽ തന്നെ ഏറ്റവും ആദ്യം മുസ്ലിം ലീഗിന്റെ പ്രവർത്തനം ആരംഭിച്ച പ്രദേശങ്ങളിൽ നമ്മുടെ പഞ്ചായത്തും ഉൾപ്പെടുന്നതായി പഴമക്കാർ പറയുന്നു സാംസ്കാരിക തനിമ നില നിരത്തുന്ന ജനങ്ങൾക്കിടയിൽ സൗഹൃദാന്തരീക്ഷം സൂക്ഷിയ്ക്കുന്ന സമീപനമാണ് അന്ന് നിലനിന്നിരുന്നത് . ഖിലാഫത്തുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ചില പ്രദേശങ്ങളിൽ അപകടകരമായ പാതയിലേക്ക് വ്യതിചലിച്ചപ്പോഴും ഈ ഗ്രാമപ്രദേശത്ത് ഹിന്ദു മുസ്ലിം ഐക്യം നിലനിന്നിരുന്നു ഇരു വിഭാഗങ്ങളും പരസ്പരം സഹായിച്ച പല അനുഭവങ്ങളും പഴമക്കാർ ഉരുവിടുന്നു . ഇവിടെ നടന്ന എടുത്തു പറയാവുന്ന ഒരു സംഭവം തുപ്പനാട് പാലം ഭാഗികമായി പൊളിച്ചതാണ് . പ്രധാനമായും പുറമെ നിന്ന് വന്നവരായിരുന്നു പാലം പൊളിക്ക് നേതൃത്വം നല്കിയത് . പാലം പൊളി സംബന്ധിച്ച ഇവിടെ മുന്നൊരുക്കങ്ങൾ ഒന്നും സംഘടിപ്പിച്ചിരുന്നില്ല എന്നും സാധാരണക്കാരായ ആളുകൾ മാത്രമേ അതിൽ പങ്കെടുത്തുളളൂ എന്നും പഴമക്കാർ പറയുന്നു അള്ളമ്പാടം ഗേൾസ് സ്കൂൾ പനയംപാടം ഹയർ എലിമെന്ററി സ്കൂൾ എന്നിവയായിരുന്നു പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ . കാരാകുറുശ്ശി, തച്ചമ്പാറ, പുലാപ്പറ്റ, മുണ്ടൂർ എന്നിവിടങ്ങളിൽ നിന്ന് കുട്ടികൾ ഇവിടെ വന്നാണ് പഠിച്ചിരുന്നത് . ഔപചാരിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് തന്നെ ശ്രീ കൃഷ്ണൻ എഴുത്തച്ഛൻ എന്ന ആൾ കുടി പള്ളിക്കൂടം നടത്തിയിരുന്നു . വള്ളുവനാടൻ സാംസ്കാരിക തനിമ ഏറെ പ്രശസ്തമാണ് സവർണ്ണ മേധാവിത്വത്തിൻറെ സംരക്ഷണത്തിൽ നിലനിന്നിരുന്നതും

Be the first to comment!